NCT
KeralaNewsThrissur News

കുന്നംകുളം കേച്ചേരിയിൽ വൻ കഞ്ചാവ് വേട്ട : 8 കിലോ കഞ്ചാവുമായി കേച്ചേരി സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

കുന്നംകുളം : കേച്ചേരിയിൽ വൻ കഞ്ചാവ് വേട്ട. 8 കിലോ കഞ്ചാവുമായി കേച്ചേരി ചിറനെല്ലൂർ സ്വദേശി തലയ്ക്കൽ വീട്ടിൽ സുനിൽ ദത്തിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വീടിൻറെ മുകളിലത്തെ നിലയിലെ ബെഡ്റൂമിലെ അലമാരയിൽ നിന്ന് 8 കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പോലീസ് പിടികൂടിയത്. ഒറീസയിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് കുന്നംകുളം മേഖലയിലെ വിവിധ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതി കച്ചവടം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.

രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം പോലീസും ജില്ലാ പോലീസ് മേധാവിയുടെ രഹസ്യാന്വേഷണ വിഭാഗവും ദിവസങ്ങളായി പ്രതിയെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് കഞ്ചാവുമായി പ്രതി പിടിയിലായത്.

സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, രവികുമാർ, അഞ്ജലി, ബിജു, അശ്വിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Related posts

ഓൺലൈൺ പണം തട്ടിപ്പ് കേസിലെ പ്രതിയ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali

വാടാനപ്പള്ളി ചിലങ്ക സെന്ററിൽ പ്രവർത്തിക്കുന്ന കേരള മെഡിക്കൽസ് ഉടമ കളത്തിപ്പറമ്പിൽ ദാവൂദ് മരണപ്പെട്ടു.

murali

ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

murali
error: Content is protected !!