പാലപ്പിള്ളിയിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചരിഞ്ഞു. വെറ്ററിനറി ഡോക്ടര്‍ ഒ.ബി. മിഥുന്‍ സ്ഥിരീകരിച്ചു. വീഴ്ചയിൽ ആന്തരീക അവയങ്ങൾക്കേറ്റ ക്ഷതമാണ് ആന ചരിയാൻ കാരണമെന്ന് പ്രാഥമിക നിഗമനം. രാവിലെ 8 മണിയോടെ നാട്ടുകാരാണ് ആനയെ കുഴിയില്‍ വീണ നിലയില്‍ കണ്ടെത്തിയത്.
വീഴ്ചയില്‍ ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നാല് മണിക്കൂറോളം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആനയെ ജീവനോടെ പുറത്തെടുക്കാനായില്ല, പതിനൊന്നരയോടെ ആനയുടെ അനക്കം നിലച്ചു. ജെസിബി ഉപയോഗിച്ച് കല്ലും മണ്ണും മാറ്റി പുറത്തെടുത്തെങ്കിലും അതിനിട അവശയായ കുട്ടിയാന ചരിഞ്ഞിരുന്നു. വനംവകുപ്പ് ഡോക്‌ടർമാരുടെ സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
