ഒല്ലൂർ സിഐ ഫർഷാദിന് കുത്തേറ്റു. കാപ്പ കേസ് പ്രതി അനന്തുമാരി അടക്കം മൂന്നുപേർ പിടിയിൽ. അഞ്ചേരി അയ്യപ്പൻ കാവ് ക്ഷേത്രത്തിന് സമീപം പ്രതികളെ പിടികൂടാൻ എത്തിയപ്പോഴാണ് കുത്തേറ്റത്.
കാപ്പാ പ്രതിയെ വിട്ടയച്ചില്ലെച്ചില്ലെങ്കിൽ സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെന്ന് ഇയാൾ ഭീഷണിഭീഷണിപ്പെടുത്തിയിരുന്നു. ഈ ഫോൺ സന്ദേശം ലഭിച്ചതിന് പിന്നാലെ മാരിമുത്തുവിനെ അറസ്റ്റ് ചെയ്യാൻ പോയതായിരുന്നു സിഐയുടെ നേതൃത്വത്തിലുള്ള സംഘം. ഈ സമയത്താണ് ആക്രമണം ഉണ്ടായത്. മാരിമുത്തു അടക്കം മൂന്ന് പേർ കസ്റ്റഡിയിലാണ്. കൈക്കാണ് സിഐക്ക് കുത്തേറ്റത്. ആരോഗ്യനില തൃപ്തികരമാണ്.
