NCT
KeralaNewsThrissur News

വിവാഹ വാഗ്‌ദാനം നൽകി പീഡനം: കാക്കാത്തുരുത്തി സ്വദേശി അറസ്റ്റിൽ.

ഇരിങ്ങാലക്കുട : വിവാഹ വാഗ്ദാനം നൽകി സൗഹൃദം നടിച്ച്, അതിജീവിതയുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അതിജീവിതയെ പല തവണ പീഡിപ്പിച്ച കേസ്സിൽ

കാക്കാത്തുരുത്തി സ്വദേശി വലിയപറമ്പിൽ വീട്ടിൽ സുബ്രഹ്മണ്യൻ മകൻ രഞ്ചിഷി(49) നെ ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി സുരേഷിന്റെ നിർദ്ദേശപ്രകാരം കാട്ടൂർ ഇൻസ്‌പെക്ടർ ഇ ആർ ബൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

മുമ്പ് പ്രൈവറ്റ് ബസ്സിൽ കണ്ടക്ടർ ജോലി ചെയ്തിരുന്ന പ്രതിയുടെ പേരിൽ കാട്ടൂർ പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസ്സുകൾ ഉണ്ട്. എസ് ഐ ബാബു ജോർജ്ജ്, എ എസ് ഐ മിനി, എസ് സിപിഒ സി ജി ധനേഷ്, ബിന്നൽ, ഫെബിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

തൃശ്ശൂർ സിറ്റി പോലീസിന്റെ വൻ മയക്കുമരുന്ന് വേട്ട – 555 ഗ്രാം MDMA യുമായി രണ്ട് യുവാക്കൾ പിടിയിൽ.

murali

പുഷ്പാർജ്ജിനി ടീച്ചർ നിര്യാതയായി.

murali

കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി മലയാളികൾക്ക് ഇന്ന് വിഷു.

murali
error: Content is protected !!