NCT
KeralaNewsThrissur News

നാട്ടിക പഞ്ചായത്ത് 9-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ 73.2 ശതമാനം പോളിംഗ്.

തൃപ്രയാർ : നാട്ടിക പഞ്ചായത്ത് 9-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ 73.2 ശതമാനം പോളിംഗ്. തൃപ്രയാർ എ യുപി സ്കൂളിലെ രണ്ട് ബൂത്തുകളിലായി നടന്ന വോട്ടെടുപ്പിൽ രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു.

ബുധനാഴ്ച രാവിലെ 10ന് നാട്ടിക പഞ്ചായത്ത് ഹാളിൽ വോട്ടെണ്ണൽ നടക്കും. എൽഡിഎഫിലെ വി.ശ്രീകുമാർ, യുഡിഎഫിലെ പി.വിനു, എൻഡിഎയിലെ ജ്യോതി ദാസ് എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്.

എൽഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തിൽ നിലവിൽ എൽഡിഎഫ് 5, യുഡിഎഫ് 5, എൻഡിഎ 3 എന്നിവയാണ് കക്ഷി നില. സിപിഎം അംഗം കെ.ബി. ഷൺമുഖൻ്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Related posts

പുലിക്കളി, കുമ്മാട്ടി ആഘോഷങ്ങൾക്ക് ഇന്ന് കൊടിയേറും.

murali

ഓപ്പറേഷൻ തണ്ടർ: കൊടുങ്ങല്ലൂരിൽ അനധികൃത മദ്യവിൽപ്പന; 69-കാരൻ പിടിയിൽ.

murali

നാലര പതിറ്റാണ്ടുകാലം പൂരനഗരിയെ മേളലയത്തിലാറാടിച്ച കേളത്ത് അരവിന്ദാക്ഷ മാരാർ അന്തരിച്ചു.

murali
error: Content is protected !!