NCT
KeralaNewsThrissur News

ഓപ്പറേഷൻ തണ്ടർ: കൊടുങ്ങല്ലൂരിൽ അനധികൃത മദ്യവിൽപ്പന; 69-കാരൻ പിടിയിൽ.

തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ ‘ഓപ്പറേഷൻ തണ്ടർ’ റെയ്ഡിൽ കൊടുങ്ങല്ലൂർ താലൂക്ക് എടവിലങ്ങ് വില്ലേജ് 12-ാം കോളനി ദേശത്ത് ചെന്നറ വീട്ടിൽ വിശ്വംഭരൻ (69) എന്നയാളെ അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തു.
പ്രതിയിൽ നിന്ന് 7 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ അൻഷാദ് ബഷീറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾക്കായി കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ചിന് കൈമാറി.

Related posts

സ്കന്ദജി നിര്യാതനായി.

murali

സെൻട്രൽ സഹോദയ സ്കൂൾ കലോത്സവം : കാറ്റഗറി 4-ൽ വൈഗ കെ സജീവ് കലാതിലകം.

murali

തൃശ്ശൂർ പൂരം : കേസെടുത്ത് പോലീസ്.

murali
error: Content is protected !!