NCT
KeralaNewsThrissur News

ബെം​ഗളൂരുവിൽ നിന്നും ബസിൽ തൃശൂരിലേക്ക് കഞ്ചാവുമായി പുറപ്പെട്ട യുവാക്കളെ മണ്ണുത്തി പൊലീസ് പിടികൂടി.

തൃശൂർ : ബെം​ഗളൂരുവിൽ നിന്നും ബസിൽ തൃശൂരിലേക്ക് കഞ്ചാവുമായി പുറപ്പെട്ട യുവാക്കളെ മണ്ണുത്തി പൊലീസ് പിടികൂടി. മാള കുമ്പിടിഞ്ഞാമാക്കൽ സ്വദേശി 26 വയസ്സുള്ള ലിബിൻ, എറണാകുളം പള്ളുരുത്തി സ്വദേശി 23 വയസ്സുള്ള സ്റ്റെമിൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫ് അംഗങ്ങളും, മണ്ണുത്തി പൊലീസും ചേർന്ന് തോട്ടപ്പടിയിൽ വച്ച് പ്രതികളെ പിടികൂടുകയായിരുന്നു. ഇവരുടെ ബാഗുകളിൽ നിന്നും പ്രത്യേകം പാക്ക് ചെയ്ത മൂന്ന് പൊതികളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

മണ്ണുത്തി പൊലീസ് എസ് ഐ കെസി ബൈജു, എ.എസ്.ഐ സതീഷ്, ഡാൻസാഫ് അംഗങ്ങളായ അനിൽകുമാർ, വിപിൻദാസ്, കിഷാൽ  എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ  ഉണ്ടായിരുന്നത്.

Related posts

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കഞ്ചാവ് വില്പന നടത്തിയ രണ്ടുപേർ പിടിയിൽ.

murali

നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞു.

murali

ക്ഷേത്രദർശനത്തിനിടെ മാല മോഷണം : പ്രതികളെ ആലുവയിൽ നിന്നും പിടികൂടി.

murali
error: Content is protected !!