അവിണിശ്ശേരി ഫെസ്റ്റ് മുല്ലനേഴി സ്മാരക അഖില കേരള നാടകോത്സവം സാംസ്കാരിക സമ്മേളനം ചലച്ചിത്രതാരം ലിഷോയി ഉദ്ഘാടനം ചെയ്തു. അവിണിശേരി ഗ്രാമപഞ്ചായത്ത് മെമ്പർ എ ആർ രാജു അധ്യക്ഷത വഹിച്ചു. പഴയ കാല നാടക പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
സിനിമാറ്റിക് ഡാൻസ്, നാടൻപാട്ട് ,തൃശ്ശൂർ ഹൃദയരാഗത്തിന്റെ കാരോക്കെ ഗാനമേള, കുറ്റൂർ അഭിനയ നാടക സമിതിയുടെ “മക്ക്ബറ ” എന്ന നാടകവും അരങ്ങേറി.
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിൽ ചാണാശ്ശേരി, ഗ്രാമപഞ്ചായത്ത് വികസന വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എ ജോൺസൺ ,വി ആർ ബാബു, ആതിര അങ്കിരസ് എന്നിവർ സംസാരിച്ചു. ഇന്ന് (25.12.2024) രാത്രി 9 ന് മുല്ലനേഴി സ്മാരക അഖില കേരള നാടകോത്സവത്തിൽ തിരുവനന്തപുരം ജാലകം തീറ്റേഴ്സിന്റെ ഗോറ എന്ന നാടകം അരങ്ങേറും.
