കുന്നംകുളത്ത് വീട്ടമ്മയെ മോഷണശ്രമത്തിനിടെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ആർത്താറ്റ് നാടഞ്ചേരി വീട്ടിൽ മണികണ്ഠന്റെ ഭാര്യ സിന്ധു(55) വാണ് മരിച്ചത്. ഇന്ന് രാത്രി 7 മണിയോടെ സിന്ധുവിന്റെ ഭർത്താവ് മണികണ്ഠൻ വീട്ടു സാധനങ്ങൾ വാങ്ങാൻ പുറത്ത് പോയ സമയത്താണ് സംഭവം നടന്നത്.
മുതുവറ സ്വദേശി കണ്ണനെ ചീരംകുളത്തു നിന്ന് നാട്ടുകാരാണ് പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്നും രക്തത്തിൽ കുളിച്ച നിലയിൽ വീട്ടമ്മയിൽ നിന്ന് കവർന്ന സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി.
