NCT
KeralaNewsThrissur News

കാപ്പ നിയമം ലംഘിച്ചു നാട്ടിലെത്തിയ എടത്തിരുത്തി സ്വദേശിയെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

കയ്പമംഗലം : കാപ്പ നിയമം ലംഘിച്ചു നാട്ടിലെത്തിയ എടത്തിരുത്തി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. എടത്തിരുത്തി പുളിഞ്ചോട് സ്വദേശി ചൂണ്ടയിൽ ജിനേഷ് (38) എന്ന പ്രാണിനെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

പതിനേഴോളം കേസുകളിൽ പ്രതിയായ ഇയാളെ ഏപ്രിൽ 30 നാണ് തൃശൂർ റേഞ്ച് ഡിഐജി, ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി നാടുകടത്തിയത്. നിയമം ലംഘിച്ച് ഇയാൾ ജില്ലയിൽ പ്രവേശിച്ചുവെന്ന വിവരം ലഭിച്ചതിനെതുടർന്ന് കയ്പമംഗലം പോലീസ് നടത്തിയ തിരച്ചിലിൽ എടത്തിരുത്തി പുളിഞ്ചോട് പരിസരത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്.

കയ്പമംഗലം ഇൻസ്പെക്ടർ എം. ഷാജഹാൻ, എസ്.ഐമാരായ കെ.എസ്.സൂരജ്, മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽകുമാർ, ഡെൻസ് മോൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Related posts

വാടാനപ്പള്ളിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ചുകൊന്ന കേസിൽ യുവാവ് പിടിയിൽ.

murali

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമം പ്രകാരം ജയിലില്‍ അടച്ചു.

murali

സംവിധായകൻ ടി കെ വാസുദേവൻ അന്തിക്കാട് നിര്യാതനായി.

murali
error: Content is protected !!