കൈപ്പമംഗലം : എടത്തിരുത്തിയിൽ പുതുവത്സര ദിനത്തിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ ആളെ എക്സൈസ് പിടികൂടി. എടത്തുരുത്തി കുറുവാൻ തോട് സർദാർ വായനശാലയ്ക്ക് സമീപം അച്ചുവീട്ടിൽ ഗോപിയാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 22 കുപ്പി മദ്യവും എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്.
കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. എസ്. പ്രദീപ്,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ കെ. എസ്. മന്മഥൻ കെ.എം. അനിൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ദിൽഷാദ് വനിതാ സിവിൽ എക്സൈസ് ഓഫീസർ സുമി എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
