വാടാനപ്പള്ളിയിൽ സി.പി.എം നേതാക്കൾ ബി.ജെ.പിയിലേക്ക്. ദീർഘകാല സിപിഎം ബന്ധം ഉപേക്ഷിച്ച്, സി.പി.എം നേതാക്കളായ വാടാനപ്പള്ളി ആത്മാവ് ബ്രാഞ്ച് കമ്മിറ്റി അംഗം ജോമോൻ വാടാനപ്പള്ളിക്കും,
ഇ കെ നായനാർ ബ്രാഞ്ച് കമ്മിറ്റി അംഗം ബാബു ഒല്ലേക്കാട്ടിലിനും ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാർ ഷാൾ അണിയിച്ചു സ്വീകരിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ കെ ആർ ഹരി, ജസ്റ്റിൻ ജേക്കബ് ,ജില്ല സെക്രട്ടറി റോഷൻ , ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് ദിവിൻ ദാസ് പി എന്നിവർ പങ്കെടുത്തു.
