NCT
KeralaNewsThrissur News

ബസ് കാലിലൂടെ കയറി വയോധികക്ക് പരിക്ക്.

വടക്കാഞ്ചേരി ഒന്നാംകല്ല് സെൻ്ററിൽ ബസ് കയറുന്നതിനിടയിൽ ബസിൽ നിന്നും വീണ് കാലിലൂടെ ബസ് കയറി വയോധികക്ക് പരിക്ക്. പുതുവീട്ടില്‍ നബീസ(68) യ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

കുന്നംകുളത്തേക്ക് പോകാന്‍ ബസ് കാത്തിരിക്കുകയായിരുന്ന നബീസ കറുകപുത്തൂര്‍ പോകുന്ന സ്വകാര്യ ബസ്സില്‍ കയറുകയും ബസ് മാറികയറിയെന്നു മനസിലായയുടന്‍ ബസ്സില്‍ നിന്നിറങ്ങിയതോടെ വീഴുകയുമായിരുന്നു.

താഴെവീണ വയോധികയുടെ കാലിനു മുകളിലൂടെ ബസ്സിന്റെ പുറകുവശത്തെ ചക്രം കയറിയിറങ്ങി. പരിക്കേറ്റ നബീസയെ വടക്കാഞ്ചേരി ആക്ട്‌സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

വിഷ്ണു റാംന് അനുമോദനവുമായി നെഹ്റു സ്‌റ്റഡി സെന്റർ.

murali

ഓട്ടോറിക്ഷയും പിക്കപ്പും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.

murali

എടമുട്ടത്ത് ദേശീയപാതയിൽ വാഹനാപകടം; മധ്യവയസ്കൻ മരിച്ചു.

murali
error: Content is protected !!