NCT
KeralaNewsThrissur News

അവിണിശ്ശേരി ഫെസ്റ്റ് മുല്ലനേഴി സ്മാരക അഖില കേരള നാടകോത്സവം സമാപിച്ചു.

അവിണിശ്ശേരി ഫെസ്റ്റ് മുല്ലനേഴി സ്മാരക അഖില കേരള നാടകോത്സവം സമാപിച്ചു.
അവിണിശ്ശേരി ഫെസ്റ്റ് സമാപനയോഗം നാടക സംവിധായകൻ ശശീന്ദ്രൻ നടുവിൽ ഉദ്ഘാടനം ചെയ്തു .

അവിണിശ്ശേരി ഫെസ്റ്റ് കോർഡിനേറ്റർ പ്രിൻസൺ അവിണിശ്ശേരി അധ്യക്ഷത വഹിച്ചു.
മേളപ്പെരുക്കങ്ങൾക്കിടയിൽ ആരും അറി യപ്പെടാതെ പോകുന്ന സാധാരണക്കാരായ കലാകാരന്മാരുടെ ജീവിതം പറയുന്ന അസുരതാളം നാടകം

ഷൈലേഷ് കുമാർ വള്ളിശ്ശേരിയുടെ രചനയിൽ സജീവ് തണ്ടാശ്ശേരി സംവിധാനം ചെയ്ത നാടകത്തിൽ അവിണിശേരി പഞ്ചായത്തിലെ കലാകാരന്മാരായ സി.ആർ. പ്രകാശ്, പിജി വേണുഗോപാൽ തിലകൻ പുളിങ്കുഴി, ലക്ഷ്മി വാരിയർ, ഡോക്ടർ. ഗിരീഷ് പെരിഞ്ചേരി, മേഴ്സി ആൻറണി അനുരാഗ് ആദിലക്ഷ്മി, അടക്കം 30 ഓളം പേർ അഭിനയിച്ച അസുരതാളം നാടകം അരങ്ങേറി .

അവിണിശ്ശേരി ഫെസ്റ്റിൻ്റെ ഭാഗമായി നടന്ന മുല്ലനേഴി സ്മാരക അഖില കേരള നാടക മത്സരത്തിൽ മികച്ച നാടകത്തിനായുള്ള തുമ്പരത്തി ഗോപി ഭാര്യ മാധവി മെമ്മോറിയൽ പുരസ്ക്കാരമായ 25000 രൂപയും മൊമൻ്റോയും തൃപ്പൂണിത്തുറ തേടൽ തിയ്യറ്റേഴ്സ് അവതരിപ്പിച്ച “കൂവാഗം ” ഒന്നാംസ്ഥാനത്തെത്തി.

മികച്ച രണ്ടാമത്തെ നാടകമായി ഹോം തിയ്യറ്റർ ഫോർ റിയാലിറ്റി അങ്കമാലി അവതരിപ്പിച്ച “ഗാർഗി ” തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സമ്മാനമായി റോയി ചിറയിൽ നൽകുന്ന 15000 രൂപയും പുരസ്കാരവും നൽകി.

മൂന്നാമത്തെ മികച്ച നാടകമായി രാംരംഗ് തിയ്യറ്റർ ഫോർ എഡ്യുക്കേഷൻ കൊടുങ്ങല്ലൂർ അവതരിപ്പിച്ച “നീലപായസം ” എന്ന നാടകം തിരഞ്ഞെടുക്കപ്പെട്ടു. ശങ്കർലാൽ കോത്താരി നൽകുന്ന 10000 രൂപയും പുരസ്ക്കാരവും നൽകി.

മികച്ച സംവിധായകനായി കൂവാഗം നാടകം സംവിധാനം നിർവ്വഹിച്ച ഉണ്ണി പ്യൂണിത്തുറയും മികച്ച നടനായി. കൂവാഗം എന്ന നാടകത്തിൽ മുജീബ് എന്ന അരവാണി കഥാപാത്രമായി വേഷ പകർച്ചയിലൂടെ നിറഞ്ഞാടിയ നടനും കരസ്ഥമാക്കി.
പത്ത് ദിവസം നടന്ന അവിണിശ്ശേരി ഫെസ്റ്റിൽ ഒമ്പത് നാടകങ്ങളാണ് മത്സരത്തിനായി പങ്കെടുത്തത്.

Related posts

മൂന്നുപീടികയിൽ തെരുവ് നായ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു.

murali

ചേറ്റുവയിൽ രാമു കാര്യാട്ട് സാംസ്കാരിക നിലയത്തിൻ്റെ ശിലാസ്ഥാപനം മന്ത്രി കെ രാജൻ നിർവ്വഹിച്ചു.

murali

തൃശൂരിൽ ആകാശ പാതയ്ക്ക് സമീപം കഞ്ചാവ് വിൽപന; ആസാം സ്വദേശി പോലീസ് പിടിയിൽ.

murali
error: Content is protected !!