വടക്കാഞ്ചേരിയിൽ ഒന്നാംകല്ല് സെൻ്ററിൽ സ്വകാര്യ ബസ് കാലിൽ കയറി ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു വയോധിക മരിച്ചു. വടക്കാഞ്ചേരി ഒന്നാം കല്ല് സ്വദേശി പുതു വീട്ടിൽ നബീസ(70)ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.
ഇന്നലെ രാവിലെ ഒന്നാം കല്ല് ബസ് സ്റ്റോപ്പിൽ നിന്ന് കുന്നംകുളത്തേക്കുള്ള ബസിൽ കയറേണ്ടതിന് പകരം പട്ടാമ്പി ബസിൽ കയറുകയും, അബദ്ധം പറ്റിയെന്ന് മനസിലാക്കി ധൃതിയിൽ ബസിൻ്റെ മുൻഭാഗത്തെ ഡോറിലൂടെ ഇറങ്ങുന്നതിനിടെ കാല് മടങ്ങി ബസ്സിനടിയിലേക്ക് നബീസ വീഴുകയുമായിരുന്നു.
