എന്റെ നാട്ടിക എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി ഉമ്മൻചാണ്ടിയുടെ രണ്ടാം ഓർമ്മദിനത്തിൽ സ്വാന്തനം സ്പെഷ്യൽ സ്കൂളിൽ വെച്ച് വിദ്യാഭ്യാസ ധനസഹായം 75,000 രൂപ മുൻ എംപി ടിഎൻ പ്രതാപൻ സ്വാന്തനം ട്രസ്റ്റി ഷാജി എംപി ക്ക് കൈമാറി.
ഉമ്മൻചാണ്ടിയുടെ സ്നേഹവും കരുതലും പൊതുസമൂഹം മറന്നിട്ടില്ല ഉമ്മൻചാണ്ടിയുടെ പ്രവർത്തനം മാതൃകയായിട്ടാണ് നാട്ടികയിൽ ഇങ്ങനെ ഒരു പദ്ധതി സുനിൽ ലാലൂർ നടത്തുന്നത് എന്ന് ടി എൻ പ്രതാപൻ പറഞ്ഞു. ചടങ്ങിൽ സുനിൽ ലാലൂരിന്റെ പുതിയ പദ്ധതി ടി എൻ പ്രതാപൻ പ്രഖ്യാപിച്ചു.
ഓട്ടിസം ബാധിച്ച് വീട്ടിൽ മാത്രം കിടക്കുന്ന കുട്ടികൾക്ക് മാസം ടി.എൻ പ്രതാപിന്റെ പെൻഷൻ തുകയിൽ നിന്നും ഒരു കുട്ടിക്കുള്ള എല്ലാ മാസത്തെയും പെൻഷൻ സുനിൽ ലാലൂരിനെ ടി എൻ പ്രതാപൻ കൈമാറി.ആമുഖപ്രഭാഷണം സുനിൽ ലാലൂർ നടത്തി.
ഡിസിസി ജനറൽ സെക്രട്ടറിമാരായ അനിൽ പുളിക്കൽ, വി.ആർ വിജയൻ, ചേർപ്പ് ബ്ലോക്ക് പ്രസിഡണ്ട് സിജോ ജോർജ്, കെ.ബി രാജീവ്, ഹിറോഷ് ത്രിവേണി, പി എം സിദ്ദിഖ്, സിദ്ധപ്രസാദ് മാഷ്, എംപി ഷാജി, വി കെ മോഹനൻ, മുൻ അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗൗരി ബാബു, ഷമീർ മുഹമ്മദാലി,സുധാകരൻ എന്നിവർ സംസാരിച്ചു.
