തൃപ്രായർ : നാട്ടിക ഗ്രാമപഞ്ചായത്തിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സൻ സ്ഥാനത്തേക്ക് ഒഴിവ് വന്നതിൽ UDF ന്റെ ശ്രീദേവി മാധവൻ തെരഞ്ഞെടുക്കപ്പെട്ടു.
പതിനാല് അംഗ ഭരണസമിതിയിൽ UDF ന് ആറും LDF ന് അഞ്ചും BJP ക്ക് മൂന്നും അംഗങ്ങൾ ആണ് ഉള്ളത്. ഒൻപതാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ UDF മികച്ച ഭൂരിപക്ഷത്തിൽ വിജയം നേടിയിരിന്നു. അഞ്ച് അംഗങ്ങൾ മാത്രമുള്ള CPM തന്നെയാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് ഇപ്പോഴും തുടരുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ചു പത്താം വാർഡിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ശ്രീദേവി മാധവൻ ആണ് പുതിയ ചെയർപേഴ്സൺ ആയിട്ടുള്ളത്. ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള അംഗ സംഖ്യ പോലും ഇല്ലാതായ cpm ,പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലു വിളിയാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു.
UDF ചെയർമാൻ പി എം സിദ്ദിഖ് ഖദർ ഷാൾ അണിയിച്ചു ശ്രീദേവി മാധവനെ അഭിനന്ദിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി ആർ വിജയൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി വിനു , എ എൻ സിദ്ധപ്രസാദ്,ജീജ ശിവൻ ,സി എസ് മണികണ്ഠൻ , പി സി മണികണ്ഠൻ ,കെ വി സുകുമാരൻ , ബിന്ദു പ്രദീപ് ,റസീന ഖാലിദ് ,പി കെ നന്ദനൻ ,പ്രഭാഷ് ,കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
