പാവറട്ടി : പാവറട്ടി പള്ളിനടയിലുള്ള ടിൻറുമോൻ വെജിറ്റബിൾസ് കടയിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപ മോഷണം നടത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.
മുഹമ്മദ് അഷറഫ് (19), ഷൈബിൻ (19) എന്നിവരെയാണ് പാവറട്ടി ഇൻസ്പെക്ടർ ആൻ്റണി ജോസഫ് നെറ്റോയുടെ നിർദ്ദേശപ്രകാരം എസ്.ഐ വൈശാഖ്, സി.പി.ഒമാരായ വിനീത്, ജിതിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ചാവക്കാട് കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻ്റ് ചെയ്തു.
