കയ്പമംഗലത്ത് നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം. കയ്പ്പമംഗലം ഗാർഡിയൻ ആശുപത്രിക്ക് സമീപം പള്ളിപ്പറമ്പിൽ ഫൈസലിൻ്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്.
നാലു മാസമായി വീടിൻറെ നിർമ്മാണം നിർത്തിവെച്ചിരിക്കുകയായിരുന്നു. അമ്പതോളം സ്റ്റീൽ ജനൽ പാളികളും, ഇലക്ട്രിക് വയറുകളും, പിവിസി പൈപ്പുകളും മോഷണം പോയി. കഴിഞ്ഞദിവസമാണ് മോഷണം നടന്നത്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ പറഞ്ഞു.
വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ജനൽ പാളികളും, സ്വിച്ച് ബോർഡിലേക്ക് വലിച്ചിരുന്ന വയറുകളുമാണ് മോഷണം പോയത്. മോട്ടോർ ഷെഡ് പൊളിച്ച് മോട്ടോർ മോഷ്ട്ടിക്കാനും ശ്രമം നടന്നിട്ടുണ്ട്. കയ്പ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
