പാലക്കാട്ട് എക്സൈസ് റെയ്ഡിനിടയിൽ വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സ്ഫോടക വസ്തുക്കളുമായി രണ്ട് പേരെ പിടികൂടി. ചിറ്റൂർ ഒഴലപ്പതിയിൽ വീടിനു സമീപം നിർത്തിയിട്ടിരുന്ന പിക്കപ്പ് വാഹനത്തിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
എറണാകുളം അയ്യമ്പുഴ സ്വദേശി ജെയിംസ് മാത്തച്ചൻ, തൃശൂർ കോടശേരി സ്വദേശി വിവേക് വിൽസൺ എന്നിവരാണ് പിടിയിലായത്. 14000 ജെലാറ്റിൻ സ്റ്റിക്ക്, 6000 ഡിറ്റൊണേറ്റർ എന്നിവ വാഹനത്തിലുണ്ടായിരുന്നു. പ്രതികളെയും തൊണ്ടി മുതലും കൊഴിഞ്ഞാമ്പാറ പോലീസിന് കൈമാറി.
