NCT
KeralaNewsThrissur News

വയോധികനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

വാടാനപ്പള്ളി : പൊക്കാഞ്ചേരി പുഴക്ക് സമീപം ഏട്ടക്കാപ്പ് തോട്ടിൽ വയോധികനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊക്കാഞ്ചേരി ചേർക്കര തണ്ടയാൻ വീട്ടിൽ പുഷ്പാംഗദനാണ് (80) മരിച്ചത്.

വ്യാഴാഴ്ച പുലർച്ചെ കാണാതായതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഏഴോടെ വീടിനടുത്ത് ബണ്ടിന് സമീപത്തെ തോട്ടിൽ മൃതദേഹം കാണപ്പെട്ടത്. തയ്യൽ തൊഴിലാളിയായിരുന്ന ഇയാൾ മുമ്പ് ഒശാംമുക്കിൽ തുന്നൽ കട നടത്തിയിരുന്നു.

വാടാനപ്പള്ളി പൊലിസ് മേൽ നടപടി സ്വീകരിച്ചു. ഭാര്യ: ലളിത. മക്കൾ :രഞ്ജിത്ത്,രജിത . സംസ്കാരം വെള്ളിയാഴ്ച നടക്കും. സംസ്കാരം വെള്ളിയാഴ്ച (൧൦.൦൧.൨൦൨൫) രാവിലെ പത്തിന് വീട്ടുവളപ്പിൽ.

Related posts

മണലൂർ ഗോപിനാഥനെ മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

murali

15 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 56 കാരന്‍ അറസ്റ്റില്‍.

murali

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു.

murali
error: Content is protected !!