NCT
KeralaNewsThrissur News

15 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 56 കാരന്‍ അറസ്റ്റില്‍.

തൃശൂര്‍ : 15 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 56 കാരന്‍ അറസ്റ്റില്‍. വടക്കേ കോട്ടോല്‍ സ്വദേശി കൃഷ്ണനെയാണ് കുന്നംകുളം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ഗ്രൗണ്ടില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വിളിച്ചുകൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതായി അറിയുന്നത്.

തുടര്‍ന്ന് രക്ഷിതാക്കൾ കുന്നംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുന്നംകുളം പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

Related posts

കള്ള് ഷാപ്പിൽ അതിക്രമം: മാനേജരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.

murali

പണം വെച്ച് ചീട്ടു കളിച്ച പതിനാറാംഗസംഘം പോലീസിന്റെ പിടിയിലായി.

murali

വയനാട്ടിലെ ദുരിത ബാധിതർക്ക് സി.പി.ഐ. അന്തിക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ സഹായ ഫണ്ട് കൈമാറി.

murali
error: Content is protected !!