സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോൾ പമ്പ് ഉടമകളുടെ സമരം. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ.
കോഴിക്കോട് എച്ച്പിസിഎൽ ഓഫീസിൽ ചർച്ചയ്ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ മർദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം.
