മാള കുരുവിലശ്ശേരിയിൽ അയൽക്കാരനെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. വടാശ്ശേരി വീട്ടിൽ പ്രമോദിനെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. കുരുവിലശ്ശേരി സ്വദേശി പഞ്ഞിക്കാരൻ തോമസാണ് ഇന്നലെ കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച്ച വൈകീട്ടാണ് സംഭവമുണ്ടായത്. ഏറെ നാളുകളായി ഇരുവരും തമ്മിൽ വാക്ക് തർക്കവും വഴക്കും ഉണ്ടാകുക പതിവായിരുന്നു. അതിൻ്റെ ബാക്കിപത്രമായിരിക്കാം കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.കൊലപാതകം നടത്തിയ ശേഷം മുങ്ങിയ പ്രമോദിനെ പോലീസ് പിടികൂടിയതായാണ് വിവരം.
ഇതിനു മുൻപ് പ്രമോദ് വഴക്കിട്ടപ്പോൾ തോമസ് മാള പോലീസിൽ പരാതി നൽകിയിരുന്നു. അന്ന് അന്വേഷിക്കാൻ എത്തിയ പോലീസിനു നേരെ പ്രമോദ് മാരകായുധം എടുത്തതായു० പരാതിയുണ്ട്. മാള എസ് എച്ച് ഒ സജിൻ ശശിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ചൊവ്വാഴ്ച്ച പോസ്റ്റ്മാർട്ടത്തിനു ശേഷം തോമസിൻ്റെ മൃതദേഹം സ०സ്കരിക്കും. കാപ്പ കേസിലെ പ്രതിയായിരുന്ന പ്രമോദ് ഒരു വധശ്രമ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു. ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്.
