NCT
KeralaNewsThrissur News

പീച്ചി ഡാം റിസര്‍വോയറില്‍ വീണുണ്ടായ അപകടത്തില്‍ മരണം മൂന്നായി.

തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ പെണ്‍കുട്ടികള്‍ വീണുണ്ടായ അപകടത്തില്‍ മരണം മൂന്നായി. അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പട്ടിക്കാട് സ്വദേശിനി എറിന്‍ (16) ആണ് മരിച്ചത്.

നേരത്തെ പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജനും, പട്ടിക്കാട് ചാണോത്ത് പാറാശ്ശേരി സജി സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസും ആണ് മരിച്ചത്.

പീച്ചി സ്വദേശിനികളായ നിമ, അലീന, ആന്‍ ഗ്രീസ്, എറിന്‍ എന്നിവരാണ് പീച്ചി ഡാം റിസര്‍വോയറില്‍ വീണത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്. ആശുപത്രില്‍ എത്തിക്കുമ്പോള്‍ തന്നെ മൂന്ന് പേരുടെ നില ഗുരുതരമായിരുന്നു. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ തുടരുകയാണ്.

Related posts

സാമൂഹ്യ സുരക്ഷാ പെൻഷന് വേണ്ടി കൊടുത്ത വിവരങ്ങളിൽ പിശകുണ്ടെങ്കിൽ തിരുത്താൻ അവസരം.

murali

കൊടുങ്ങല്ലൂർ സ്വദേശി ഹജ്ജ് തീർത്ഥാടനത്തിനിടെ മക്കയിൽ മരിച്ചു.

murali

പാവറട്ടി പഞ്ചായത്ത് ഒന്നാം വാർഡ് ഉപതെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

murali
error: Content is protected !!