ഇരിങ്ങാലക്കുട : അഗ്നീറ എന്ന സ്ഥാപനം വഴി വിദേശ രാജ്യങ്ങളിൽ ജോലിക്ക് വിസ ശരിയാക്കി തരാം എന്ന് പറഞ്ഞു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന കാറളം വില്ലേജ് കിഴുത്താണി ചെമ്പിപ്പറമ്പിൽ വീട്ടിൽ വേലായുധൻ മകൻ സുനിൽകുമാർ (53) ഇരിങ്ങാലക്കുട പൊലീസിന്റെ പിടിയിലായി.
ഉദ്യോഗാർത്ഥികളിൽ നിന്ന് ഹംഗറി, യുകെ പോലുള്ള രാജ്യങ്ങളിൽ പാക്കിംഗ് ജോലികൾക്ക് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് സുനിൽകുമാറും ഭാര്യ നിഷ സുനിൽകുമാറും ചേർന്ന് തട്ടിപ്പ് നടത്തിയത്.
ഒളിവിൽ പോയ പ്രതിയെ തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി കൃഷ്ണകുമാറിൻ്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി സുരേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
സംഘത്തിൽ ഇൻസ്പെക്ടർ അനീഷ് കരീം, എസ് ഐ മാരായ ക്ലീറ്റസ്, ശ്രീധരൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാഹുൽ അമ്പാടൻ, വിജേഷ്, സതീഷ് അവിട്ടത്തൂർ, സി എം അഭിലാഷ് എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
