NCT
KeralaNewsThrissur News

ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ സി പി പോള്‍ നിര്യാതനായി.

ചാലക്കുടി :  ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ സി പി പോള്‍ (83) നിര്യാതനായി. ചാലക്കുടിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.  സംസ്കാരം നാളെ (ജനുവരി 20 തിങ്കളാഴ്‌ച) ഉച്ചക്ക് 2 മണിക്ക് ചാലക്കുടി സെൻ്റ് മേരീസ് ഫൊറോന ദേവാലയത്തിൽ.

ഭാര്യ ലില്ലി (ഉപ്പൂട്ടുങ്ങൽ, തെക്കൻ മേലൂർ) മക്കൾ : രാജി, രാജീവ്, രഞ്ജിത്ത്, രേണു. മരുമക്കൾ : ഡോ. ടോണി തളിയത്ത്, വരാപ്പുഴ, അനി രാജീവ് ആലപ്പാട്ട്, തൃശ്ശൂർ. ഡയാന ആലപ്പാട്ട് പാലത്തിങ്കൽ, തൃശൂർ. അഭി ഡേവിഡ്, കാട്ടുകാരൻ മണലൂർ. പേരക്കുട്ടികൾ : അഖിൽ, ഡോ. സൗമ്യ, ഡോ. ടിസ, ലിറ്റ, ക്രിസ്റ്റ, പോൾ, ഡോ. രാഹുൽ, തരുൺ.
പേരമകൾ: ജോർഡൻ ടോണി.

കുന്ദംകുളം സ്വദേശിയായിരുന്ന ചുങ്കത്ത് പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചാലക്കുടിയില്‍ സ്ഥിരതാമസം ആരംഭിക്കുകയും ചാലക്കുടിയില്‍ ഹാര്‍ഡ് വെയര്‍ വ്യാപാരം ആരംഭിക്കുകയുമായിരുന്നു. പിന്നീട് അദ്ദേഹം സ്വര്‍ണ്ണ വ്യാപാരരംഗത്തേക്ക് കടക്കുകയുമായിരുന്നു.

Related posts

വിവാദങ്ങളല്ല ജനകീയ പ്രശ്നങ്ങളാണ് രാഷ്ട്രീയ ചർച്ചയാകേണ്ടത്: എസ് വൈ എസ്.

murali

തളിക്കുളം മഹിളാ സമാജം തൊഴിൽ ഗ്രാമ പദ്ധതിയും ജനസേവന കേന്ദ്രവും ഉദ്ഘാടനം ചെയ്തു.

murali

വെളുത്തൂർ സ്വദേശിയിൽ നിന്ന് ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ.

murali
error: Content is protected !!