NCT
KeralaNewsThrissur News

വെളുത്തൂർ സ്വദേശിയിൽ നിന്ന് ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ.

ഇരിങ്ങാലക്കുട : വെളുത്തൂർ സ്വദേശിയിൽ നിന്ന് 1,7300000/- (ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം) രൂപ തട്ടിയെടുത്ത സംഭവത്തിനാണ് പെരിന്തൽമണ്ണ സ്വദേശി അറക്കപറമ്പൻ വീട്ടിൽ മുഹമ്മദ് അൻവർ 43 വയസ്സ് എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള തൃശ്ശൂർ റൂറൽ സൈബർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പെരിന്തൽമണ്ണയിൽ നിന്നും അറസ്റ്റ് ചെയ്തത്.

പരാതിക്കാരനെ ഫോണിൽ വിളിച്ച് സി ബി ഐ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് 01.10.2025 തിയ്യതി മുതൽ 10.10.2025 തിയ്യതി വരെ ഡിജിറ്റൽ അറസ്റ്റിലാണെന്ന് ചെയ്തിരിക്കയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പരാതിക്കാരനിൽ നിന്നും 1,7300000/- (ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം) രൂപ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങിയത്.

നഷ്ടപ്പെട്ട തുകയിൽ ഉൾപ്പെട്ട 530000/- (അഞ്ച് ലക്ഷത്തി മുപ്പതിനായിരം) രൂപ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി ഈ തുക പിൻവലിച്ച് പ്രധാന പ്രതികൾക്ക് കൈമാറി 5000/- രൂപ കമ്മീഷൻ കൈപറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് മുഹമ്മദ് അൻവറിനെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുജിത്ത് പി എസ്, എസ് ഐ രമ്യ കാർത്തികേയൻ, ജി എസ് ഐ സുജിത്ത് കുമാർ പി എസ്, സി പി ഒ മാരായ ഷിബു വാസു, മനു ദേവ്, സച്ചിൻ, അനന്ദുമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related posts

കോടന്നൂർ ബാറിലെ ആക്രമണം; പ്രതികൾ പിടിയിൽ.

murali

ചേർപ്പ് പടിഞ്ഞാട്ടുമുറിയിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.

murali

കൊടുങ്ങല്ലൂര്‍ എടവിലങ്ങില്‍ പ്രായ പൂർത്തിയാകാത്ത അതിജീവിതയെ പീഡിപ്പിച്ച പൂജാരി കസ്റ്റഡിയില്‍.

murali
error: Content is protected !!