NCT
KeralaNewsThrissur News

പെരിഞ്ഞനത്ത് യുവതിയെ തട്ടിക്കൊണ്ടുപോയ ഡ്രൈവർ പിടിയിൽ.

പെരിഞ്ഞനത്ത് യുവതിയെ ഓട്ടോയിൽ കയറ്റി തട്ടിക്കൊണ്ടുപോയ കേസിൽ ഓട്ടോ ഡ്രൈവർ അറസ്‌റ്റിൽ. പാലക്കാട് കണ്ണമ്പ്ര പരുവശ്ശേരി സ്വദേശി ചാമപറമ്പിൽ സന്തോഷ് (45) ആണ് പിടിയിലായത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പെരിഞ്ഞനം വെസ്‌റ്റ് ദുർഗാനഗറിൽ വെച്ചായിരുന്നു സംഭവം. ഡയറക്ട് മാർക്കറ്റിംഗ് കമ്പനിയിലെ സെയിൽസ് ഗേളായ യുവതിയെയാണ് ഇയാൾ ഓട്ടോയിൽ ബലമായി പിടിച്ചു കയറ്റി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഓട്ടോയിൽ ഫിനോയിൽ വിൽപ്പന നടത്തുന്ന ആളാണ് സന്തോഷ്.

ഓട്ടോ വേഗം കുറഞ്ഞ സമയം നോക്കി യുവതി തന്ത്രപൂർവ്വം ചാടി രക്ഷപ്പെടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ബി കൃഷ്‌ണകുമാറിൻ്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി വി. കെ. രാജുവും കയ്‌പമംഗലം പോലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Related posts

ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍.

murali

വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു.

murali

മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഭാസുരേന്ദ്രബാബു അന്തരിച്ചു.

murali
error: Content is protected !!