NCT
KeralaNewsThrissur News

ചൊവ്വല്ലൂർ പടിയിൽ വിൻസന്റ് ഓയിൽ മില്ലിനു സമീപം മോട്ടോർ സൈക്കിളുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്നയാൾ മരിച്ചു. തൈക്കാട് പടിയത്ത് സുനിൽകുമാർ (53) ആണ് മരിച്ചത്.

ജനുവരി 19നായിരുന്നു അപകടം. പ്രധാന റോഡിലൂടെ സാവധാനത്തിൽ സ്കൂട്ടറിൽ പോവുകയായിരുന്ന സുനിലിനെ ഉൾ റോഡിൽ നിന്നും അമിത വേഗതയിൽ കയറിവന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സുനിലിന്റെ കൈകാലുകൾ മുറിയുകയും ആന്തരിക രക്തസ്രാവം ഉണ്ടാവുകയും അബോധാവസ്ഥയിലായിരുന്നു. ഭാര്യ: സുഖിത, മക്കൾ: ഗായത്രി, ശ്രീലക്ഷ്മി, ആദികൃഷ്ണ.

Related posts

നാട്ടിക പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മൂടിപ്പോയ കാനകളും തോടുകളും തുറന്നപ്പോൾ ഒഴുകിവന്നത് ശൗചാലയ മാലിന്യം.

murali

ഇരിങ്ങാലക്കുടയിൽ വൻ തീപിടുത്തം.

murali

വാടാനപ്പള്ളിയിൽ വൻ തീപിടിത്തം.

murali
error: Content is protected !!