NCT
KeralaNewsThrissur News

അരിമ്പൂരിൽ കുപ്പി ശേഖരണത്തിനായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.

അരിമ്പൂരിൽ കുപ്പി ശേഖരണത്തിനായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. അലക്ഷ്യമായി വലിച്ചെറിയുന്നതിനു പകരം കുപ്പികളും മറ്റും ശേഖരിച്ച് പരിസര ശുചീകരണം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അരിമ്പൂർ പഞ്ചായത്ത് നടപ്പിലാക്കുന്ന ബോട്ടിൽ ബൂത്തുകൾ വിവിധയിടങ്ങളിൽ സ്ഥാപിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ് അധ്യക്ഷത വഹിച്ചു. അരിമ്പൂർ സെൻ്റർ, അഞ്ചാംകല്ല്, കുന്നത്തങ്ങാടി, മനക്കൊടി എന്നിവിടങ്ങളിലാണ് ആറിടത്തായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചത്. തുടർന്ന് വിവിധയിടങ്ങളിൽ മാലിന്യ ശേഖരണത്തിനായി മിനി എം.സി.എഫുകളും ആരംഭിക്കാൻ പഞ്ചായത്തിന് പദ്ധതിയുണ്ട്.

Related posts

അവിണിശ്ശേരി ആനക്കല്ലിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

അബ്ദുൾ ജലാൽ നിര്യാതനായി.

murali

കാർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കാർ യാത്രക്കാരനെ ആക്രമിച്ച കേസിൽ  പ്രതികൾ അറസ്റ്റിൽ.

murali
error: Content is protected !!