NCT
KeralaNewsThrissur News

കാർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കാർ യാത്രക്കാരനെ ആക്രമിച്ച കേസിൽ  പ്രതികൾ അറസ്റ്റിൽ.

ഇരിങ്ങാലക്കുട : ആളൂർ മുരിയാട് ഉള്ളാട്ടിക്കുളം വീട്ടിൽ മിൽജോയുടെ (29 വയസ്സ്) കാർ തട്ടിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ സിദ്ധിഖിനേയും കൂട്ടുകാരെയും ഭീഷണിപ്പെടുത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. ഒന്നാം പ്രതിയായ മിൽജോയെ 2025 ജൂലൈ 3 ന് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു.

ഈ കേസിലെ ഒളിവിൽ പോയ പ്രതികളായ കൊറ്റനെല്ലൂർ കുതിരത്തടം സ്വദേശി വേലംപറമ്പിൽ വീട്ടിൽ അബ്ദുൾ ഷാഹിദ് (29), കൊറ്റനെല്ലൂർ പട്ടേപ്പാടം സ്വദേശി തൈപറമ്പിൽ വീട്ടിൽ നിഖിൽ 30 വയസ് എന്നിവർ ആനന്ദപുരം എന്ന സ്ഥലത്ത് വെച്ച് യുവാവിനെ ആക്രമിച്ച് വാച്ചും മൊബൈൽഫോണും കവർച്ച ചെയ്ത കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു.

തുടർന്ന് ഇരിങ്ങാലക്കുടയിലെ കേസിലേക്ക് വേണ്ടി കോടതിയുടെ അനുമതിയോടെയാണ് അബ്ദുൾ ഷാഹിദിനെയും, നിഖിലിനെയും അറസ്ററ് ചെയ്തത്. തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പുകൾ നടത്തുകയും ചെയ്തു.

നടപടിക്രമങ്ങൾക്ക് ശേഷം ഇരുവരെയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ കേസിലേക്ക് കൂടി റിമാന്റ് ചെയ്യുന്നതിനുള്ള റിപ്പോർട്ട് സഹിതം തിരികെ കോടതിയിൽ ഹാജരാക്കും.

Related posts

നിർമ്മാണം പൂർത്തിയാക്കിയ നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിൻ്റെ പുതിയ ആസ്ഥാന മന്ദിരം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ചൊവ്വാഴ്ച്ച രാവിലെ 11ന് നാടിന് സമർപ്പിക്കും.

murali

ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് പതിനാലുകാരന് ദാരുണാന്ത്യം.

murali

തൃശൂർ മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി വി എസ് സുനിൽകുമാർ.

murali
error: Content is protected !!