നാട്ടിക എസ്.എൻ ട്രസ്റ്റിനടുത്തുള്ള അപ്പാർട്ട്മെന്റിന്റെ മുൻവശത്ത് വച്ചിരുന്ന ആസാം സ്വദേശിയുടെ 7500/- രൂപ വിലമതിക്കുന്ന സൈക്കിൾ മോഷ്ടിച്ച വലപ്പാട് സ്വദേശി ചോഴിപ്പറമ്പിൽ മോഹനൻ മകൻ ഭീമൻ @ രാഹുലിനെ (21) വലപ്പാട് പോലീസ് സ്റ്റേഷനിലെ എസ്. ഐ എബിനും, സംഘവും അറസ്റ്റ് ചെയ്തു.
ലഭ്യമായ സി.സി.ടി.വി രംഗങ്ങൾ പരിശോധിച്ചതിൽ പ്രതിയെ തിരിച്ചറിയുകയായിരുന്നു. 2024 ൽ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടായ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന രാഹുൽ ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷമാണ് ഈ മോഷണം നടത്തിയത്.
പ്രതിക്ക് ചേർപ്പ് പോലീസ് സ്റ്റേഷനിൽ 2022 ൽ 3 ക്രിമിനൽ കേസുകൾ ഉണ്ട്. അന്വേഷണസംഘത്തിൽ എസ്.എച്ച്.ഒ രമേഷ്. എം. കെ യുടെ നിർദ്ദേശപ്രകാരം സബ്ബ് ഇൻസ്പെക്ടർ എബിൻ സി .എൻ, SCPO മനോജ് പി.യു, CPO മാഷ്, CPO ജസ്ലിൻ തോമസ് എന്നിവർ ഉണ്ടായിരുന്നു.
