NCT
KeralaNewsThrissur News

പിടികിട്ടാപ്പുള്ളിയായ വാറൻ്റ് കേസ് പ്രതിയെ 8 വർഷത്തിന് ശേഷം അന്തിക്കാട് പോലീസ് പിടികൂടി.

അന്തിക്കാട് : പിടികിട്ടാപ്പുള്ളിയായ വാറൻ്റ് കേസ് പ്രതിയെ 8 വർഷത്തിന് ശേഷം അന്തിക്കാട് പോലീസ് പിടികൂടി. അന്തിക്കാട് സ്വദേശി കൂട്ടാല വീട്ടിൽ സുനിൽകുമാറി (49) നെയാണ് അറസ്റ്റ് ചെയ്തത്. 2016 ൽ സഹോദരനെ തല്ലിയ കേസിലെ പ്രതിയാണ് സുനിൽകുമാർ.

വ്യാഴാഴ്ച രാവിലെ അന്തിക്കാടുള്ള ചായക്കടയിൽ വച്ച് സി.പി.ഒ. അനൂപ് സുനിലിനെ തിരിച്ചറിയുകയും തടഞ്ഞ് വച്ച ശേഷം സ്റ്റേഷനിൽ അറിയിച്ച് എസ്.സി.പി.ഒ. സാജുവും എത്തി പ്രതിയെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഒളിവിൽ പോയി വർഷങ്ങൾക്ക് ശേഷമാണ് സുനിൽകുമാർ അന്തിക്കാടെത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Related posts

ശ്രീനാരായണപുരത്ത് മോഷണം; ഇരുപത്തിനാല് മണിക്കൂറിനകം മോഷ്ടാക്കളെ പിടികൂടി.

murali

ആറ് പേരെ കാപ്പ ചുമത്തി നാടുകടത്തി.

murali

ഇരിങ്ങാലക്കുട കോടതി വളപ്പിൽ പടുകൂറ്റൻ മരം കട പുഴകി വീണു. : നിരവധി വാഹനങ്ങൾ തകർന്നു

murali
error: Content is protected !!