തൃപ്രയാർ : നാട്ടിക ഇയ്യാനി ശ്രീ ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാചരണവും വാർഷിക മഹോത്സവവും ജനവരി 31 മുതൽ ഫെബ്രുവരി 8 വരെ ആഘോഷിക്കും. ഫെബ്രുവരി 2ന് ഞായർ രാവിലെ പൊങ്കാല,. വൈകീട്ട് കൊടിയേറ്റ്. ഫെബ്രുവരി 3 .രാവിലെ 8 നാഗപൂജ, 4 ന് ചൊവ്വാഴ്ച വൈകീട്ട് തിരുവാതിരക്കളി, 5ന് ബുധനാഴ്ച വൈകീട്ട് ദണ്ഡനും മുണ്ഡനും പൂജ. രാത്രി 7ന് സുരജ് സത്യന്റെ കഥാപ്രസംഗം. 6 ന് വ്യാഴാഴ്ച വൈകീട്ട് ഹനുമാൻ പൂജ. 7ന്
വെള്ളിയാഴ്ച ഉത്സവദിവസം രാവിലെ ഗണപതിഹോമം, ശീവേലി എഴുന്നള്ളിപ്പ്. പഞ്ചാരിമേളം അകമ്പടിയാവും. വൈകീട്ട് 3.30ന് കാഴ്ചശീവേലി 3 ആനകൾ അണിനിരക്കും.. പഞ്ചവാദ്യവും തുടർന്ന് പാണ്ടിമേളവും. വൈകീട്ട് വർണ്ണമഴ, രാത്രി പളളിവേട്ട. 8ന് ശനിയാഴ്ച രാവിലെ ആറാട്ടോടെ ഉത്സവത്തിന് സമാപനമാവും. ക്ഷേത്രകമ്മറ്റി പ്രസിഡൻറ് ഇ.കെ സുരേഷ്, സെക്രട്ടറി സുരേഷ് ഇയ്യാനി, ഇഎൻടി സ്നിതീഷ്, ഇ.എൻ പ്രദീപ്കുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
