NCT
KeralaNewsThrissur News

വ്യാജ വാറ്റു കേന്ദ്രം കണ്ടെത്തി.

ചാലക്കുടി എക്സൈസ് റേഞ്ച് ഓഫീസിന്റെയും ചായിപ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രണ്ടുകൈ വന മേഖലയിലുള്ള മൂന്നു കിലോമീറ്റർ ദൂരെ ഉൾക്കാട്ടിൽ തേനെട്ടാം പാറയിൽ നിന്ന് 600 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും ചാലക്കുടി എക്സൈസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ കെ. കെ രാജുവിന്റെ നേതൃത്വത്തിൽ കണ്ടെത്തി നശിപ്പിച്ചു .

തേനെട്ടാംപാറ ചോലയിൽ നിന്ന് പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് പാറക്കെട്ടുകൾക്കിടയിൽ വിവിധ പഴവർഗങ്ങളും തെങ്ങിൻ പൂങ്കലകളും കരിമ്പും ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കിയ വാഷ് ഉപയോഗിച്ച് ചാരായം വാറ്റുന്ന വലിയ കേന്ദ്രമാണ് കണ്ടെത്തി നശിപ്പിച്ചത്. മലയോര പ്രദേശത്ത് വിവിധ ഉത്സവ ആഘോഷങ്ങൾക്കും വിവാഹ പാർട്ടികൾക്കും ലിറ്ററിന് 1500 രൂപ നിരക്കിൽ വിവിധ വാറ്റുകാർ കൊടുക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത റെയ്ഡ് സംഘടിപ്പിച്ചത്.

ചാലക്കുടി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജെയ്സൺ ജോസ്, ചായിപ്പൻകുഴി ബീറ്റ് ഫോറസ്റ്റ് ഓഫീസർ രഞ്ജിത്ത് , സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ് ദാസ്, അനീഷ് ചന്ദ്രൻ, മുഹമ്മദ് ഷാൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. വ്യാജ മദ്യത്തിന്റെ ഉത്പാദനം വിതരണം എന്നിവയെ കുറിച്ച് രഹസ്യവിവരം നൽകാവുന്നതാണ് :0480 2705522

Related posts

മതിലകത്ത് യുവതി കുഴഞ്ഞുവീണ് മരിച്ചു.

murali

പെരുവല്ലൂർ സ്വദേശിയെ കാപ്പ നിയമ പ്രകാരം നാടുകടത്തി.

murali

കൂടപ്പുഴ തടയണയിൽ വീണ്ടും അപകടം, പുഴയിലേക്ക് ഒഴുകിപ്പോയ ആളെ ചാലക്കുടി ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി.

murali
error: Content is protected !!