ഇരിങ്ങാലക്കുട : വല്ലക്കുന്നിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് കരുവന്നൂർ സ്വദേശി മരിച്ചു. കരുവന്നൂർ തേലപ്പിള്ളി മംഗലൻ വീട്ടിൽ വർഗീസ് മകൻ സജിത്ത് (58) ആണ് മരിച്ചത്. വല്ലക്കുന്നിൽ ഫ്രൂട്ട്സ് കട നടത്തുന്ന സജിത്ത് വെള്ളിയാഴ്ച രാത്രി കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടയാണ് അപകടം ഉണ്ടായത്.
അപകടം നടന്ന ഉടൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് (ശനിയാഴ്ച) വൈകീട്ട് 4.30ന് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ. അമ്മ : ഫിലോമിന. ഭാര്യ : റാണി. മക്കൾ : മേഘ, എൽമ. മരുമകൻ :ആൽവിൻ.
