NCT
KeralaNewsThrissur News

കയ്പമംഗലത്ത് MDMA യുമായി രണ്ട് യുവാക്കൾ പിടിയിൽ.

കയ്പമംഗലത്ത് അതിമാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പോലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ സഹിതമാണ് പോലീസ് പിടികൂടിയത്. കയ്പമംഗലം ചളിങ്ങാട് സ്വദേശി മതിലകത്ത് വീട്ടിൽ ഫരീദ് (25), ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി പുതിയായിക്കാരൻ സാബിത്ത് (21) എന്നിവരാണ് പിടിയിലായത്.

കാറിൻ്റെ സൈഡ് മിററിൽ കടലാസിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. 13 ഗ്രാം MDMAയാണ് ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. ബംഗ്ലൂരിൽ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കച്ചവടം നടത്തുന്നു എന്ന വ്യാജേനയാണ് ഇവർ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത് എന്ന് പോലീസ് പറഞ്ഞു. ഇവർ ആർക്കൊക്കെയാണ് MDMA എൻ നൽകിയിരുന്നത് എന്നും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്.

കയ്പമംഗലം ഇൻസ്പെക്ടർ KR ബിജു, എസ്ഐ സൂരജ്, ഡാൻസാഫ് എസ്ഐ ഷൈൻ, എഎസ്ഐ സൂരജ് വി ദേവ്, ലിജു ഇയ്യാനി, പോലീസുകാരായ നിഷാന്ത്, ഷിൻ്റോ, ഗിരീഷ്, ഡെൻസ്മോൻ, ഫാറൂഖ്, ജോബി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Related posts

കേരളത്തിൽ വീണ്ടും മഴയെത്തുന്നു : ചക്രവാതചുഴി ശക്തി കൂടിയ ന്യുനമർദ്ദമായി മാറാൻ സാധ്യത.

murali

കൊടുങ്ങല്ലൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പി.യു.സുരേഷ് കുമാർ മത്സരിക്കും.

murali

വിജിത്ത് നിര്യാതനായി.

murali
error: Content is protected !!