NCT
KeralaNewsThrissur News

കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ കുറ്റവാളി ഡ്യൂക്ക് പ്രവീൺ പിടിയിൽ.

ഇരിങ്ങാലക്കുട : കാട്ടൂർ പൊലീസ് സ്റ്റേഷനിൽ തല്ല് കേസ്സിൽ ജാമ്യത്തിൽ ഇറങ്ങി പിന്നീട് കോടതിയിൽ ഹാജരാകാതെ ഒളിവിൽ നടന്നിരുന്ന കുപ്രസിദ്ധ കുറ്റവാളി ഡ്യൂക്ക് പ്രവീൺ എന്നറിയപ്പെടുന്ന പൊറത്തിശ്ശേരി മുതിരപറമ്പിൽ വീട്ടിൽ പ്രവീൺ (28) പിടിയിലായി. പ്രവീണിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

പ്രവീൺ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി അടിപിടി കേസിലും 2017ൽ കൊരട്ടി സ്റ്റേഷനിൽ കമ്പിവടി കൊണ്ട് തലക്കടിച്ച് മോഷണം നടത്തിയ കേസിലും, 2018ൽ മാള സ്റ്റേഷനിൽ വടിവാൾ ഉപയോഗിച്ച് ആക്രമിച്ച കേസിലും, ഇരിങ്ങാലക്കുട സ്റ്റേഷനിൽ വീട് കയറി ആക്രമിച്ച കേസും,

2021ൽ ഇരിങ്ങാലക്കുട സ്റ്റേഷനിൽ കിഡ്നാപ്പിം​ഗ് കേസിലും, 2022ൽ വിയ്യൂർ സ്റ്റേഷനിൽ കഞ്ചാവ് കേസിലും ഉൾപ്പെടെ 15 ഓളം കേസിലെ പ്രതിയാണ്. 2021ലും 2023ലും കാപ്പ നിയമപ്രകാരം തടവ് ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.

Related posts

തൃശൂരിൽ ആകാശ പാതയ്ക്ക് സമീപം കഞ്ചാവ് വിൽപന; ആസാം സ്വദേശി പോലീസ് പിടിയിൽ.

murali

കാറും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് സഹോദരങ്ങൾക്ക് പരിക്ക്.

murali

25 അടി ആഴമുള്ള കിണർ ഇടിഞ്ഞുതാഴ്ന്നു; രണ്ട് സ്കൂട്ടറുകൾ കിണറ്റിൽ.

murali
error: Content is protected !!