NCT
KeralaNewsThrissur News

ഇ.ഡി ചമഞ്ഞ് കോടികളുടെ തട്ടിപ്പ്: കൊടുങ്ങല്ലൂര്‍ എ.എസ്.ഐ അടക്കം ആറു പേര്‍ അറസ്റ്റില്‍.

കൊടുങ്ങല്ലൂർ : എൻഫോഴ്സ്മെൻ്റ് ഡയറക്ടർ ഉദ്യോഗസ്ഥരെന്ന വ്യാജേന ദക്ഷിണ കർണാടകയിലെ പൊളംദൂരിൽ ബീഡി വ്യവസായിയുടെ വീട്ടിൽ എത്തി 30 ലക്ഷത്തിലധികം രൂപ കൊള്ളയടിച്ച കേസിൽ കൊടുങ്ങല്ലൂരിലെ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേര് പടിയിൽ.

കൊടുങ്ങല്ലൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷഫീർ ബാബുവിനെയാണ് കർണാടക പോലീസ് ഇരിങ്ങാലക്കുടയിൽ നിന്നും അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾ കാസർകോട് സ്വദേശികളാണെന്നാണ് സൂചന. ശൃംഗാരി ബീഡി വ്യവസായി സുലൈമാൻ ഹാജിയുടെ വീട്ടിലാണ് വെള്ളിയാഴ്ച ആറംഗ സംഘം വ്യാജ ഇഡി റെയ്ഡ് നടത്തിയത്.

നികുതി വെട്ടിച്ചതിന് സുലൈമാൻ ഹാളിക്കെതിരെ വാറൻ്റ് ഉണ്ടെന്ന് പറഞ്ഞായിരുന്നു വ്യാജ റെയ്ഡ് നടത്തിയത്. ഇവർ മടങ്ങിയ ശേഷം വ്യാജന്മാരാണെന്ന് തിരിച്ചറിഞ്ഞതോടെ കർണാടക പോലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കർണാടക പോലീസ് ഷഫീർ ബാബു ഉൾപ്പെടെയുള്ളവരെ പിടികൂടിയത്.

Related posts

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം.

murali

നിയമസഭ സാമ്പത്തിക ക്രമക്കേട്; നാട്ടിക മുൻ എംഎൽഎയുടെ മുൻ പിഎ മസൂദ് കെ വിനോദ് അറസ്റ്റിൽ.

murali

പോക്സോ കേസ്: റെയിൽവേ പൊലീസ് റിട്ട. ഉദ്യോഗസ്ഥന് 75 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ.

murali
error: Content is protected !!