NCT
KeralaNewsThrissur News

ചാലക്കുടി പോട്ട ബാങ്ക് കവർച്ച : പ്രതി റിജോ ആന്റണി റിമാൻഡിൽ.

ചാലക്കുടി പോട്ട ബാങ്ക് കവർച്ച കേസിൽ പ്രതി റിജോ ആന്റണി റിമാൻഡിൽ.  കഴിഞ്ഞ ദിവസമായിരുന്നു പ്രതി റിജോയെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.  ബാങ്കിൽ നിന്ന് മുഴുവൻ പണവും കൈക്കലാക്കാൻ പദ്ധതിയുണ്ടായിരുന്നില്ലെന്ന് റിജോ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ആവശ്യമുണ്ടായിരുന്ന പണം ലഭിച്ചെന്ന് ഉറപ്പായതോടെ ബാങ്കിൽ നിന്ന് പോകുകയായിരുന്നു. ബാങ്ക് മാനേജർ മരമണ്ടനായിരുന്നു. കത്തി കാട്ടിയ ഉടൻ മാനേജർ മാറിത്തന്നു. മാനേജർ ഉൾപ്പെടെ രണ്ട് ജീവനക്കാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിൽ കവർച്ചാശ്രമത്തിൽ നിന്ന് പിന്മാറുമായിരുന്നെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

Related posts

പെരിങ്ങോട്ടുകരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.

murali

യുവതിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പുലർച്ചെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.

murali

കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ട മിഥുൻ അറസ്റ്റിൽ.

murali
error: Content is protected !!