ഇക്കഴിഞ്ഞ ഫെബ്രുവരി 14 – ാം തിയതി വൈകിട്ട് 04.00 മണിക്ക് മദ്യപിച്ച് മോഹനൻ ജോലി ചെയ്യുന്ന ഫാമിൽ പോയി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ പഴുവിൽ അസീസി ഫാമിന് പുറക് വശം ഗേറ്റിന് സമീപം റോഡിൽ വെച്ച് അന്നേ ദിവസം 06.00 മണിക്ക്
പഴുവിൽ സ്വദേശി മോഹനനെ (60 വയസ്സ്) തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞ്കൊണ്ട് കോളറിൽ കുത്തിപ്പിടിച്ച് മോഹനന്റെ കഴുത്തിലും പുറത്തും നെഞ്ചിലും കൈ കൊണ്ട് അടിക്കുകയും ഇടിക്കുകയും ചെയ്തതിൽ മോഹനന് ദേഹോപദ്രവമേൽക്കുകയും നെഞ്ചത്ത് ശക്തമായി ഇടിച്ച് ഗുരുതരമായ പരിക്ക് പറ്റിയ കാര്യത്തിന് പഴുവിൽ സ്വദേശി ചക്കാമഠത്തിൽ വീട്ടിൽ സുദീപിനെ (42 വയസ്സ്) അന്തിക്കാട് പോലിസ് അറസ്റ്റ് ചെയ്തു.
അന്തിക്കാട് പോലിസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സുബിന്ദിന്റെ നേതൃത്വത്തിൽ, എസ് ഐമാരായ അഭിലാഷ്, ജയൻ സിവിൽ പോലിസ് ഓഫിസറായ അനൂപ്, പ്രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സുദീപിന് 2020 ൽ വാടാനപ്പിള്ളി പോലിസ് സ്റ്റേഷനിൽ ഒരു ലൈംഗിക പീഡനകേസും അന്തിക്കാട് 2014 ൽ ഒരു അടിപിടി കേസും അടക്കം 3 ക്രിമിനൽ കേസുണ്ട്
