ആളൂർ : ലഹരി ഉപയോഗം തടഞ്ഞ വൈരാഗ്യത്തിൽ കയ്പമംഗലം സ്വദേശിയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൈപ്പമംഗലം സ്വദേശിയായ ജുബിനെ (41) ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിന് വെള്ളാഞ്ചിറ സ്വദേശി ഇല്ലത്തുപറമ്പിൽ മുഹമ്മദ് ഷഫിൻ (29 ) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷഹിനെ ആളൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 18-ാം തിയ്യതി വൈകീട്ട് 06.00 മണിയോടെ ജുബിൻ ജീവനക്കാരനായുള്ള പുന്നേലിപ്പിടിയിലുള്ള കാറ്ററിങ്ങ് യൂണിറ്റിലേക്ക് 5 പേർ അതിക്രമിച്ച് കടന്ന് ജുബിന്റെ മടിക്കുത്തിൽ കയറിപ്പിടിക്കുകയും തലയുടെ പുറകിലും, ഇരുകൈകളിലും, ഷോൾഡറിലും, വലത് കൈക്ക് താഴെയും, വലത് കാലിലും ഇരുമ്പുവടി കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിട്ടുള്ളതാണ്. കാറ്ററിങ്ങ് ജോലിക്ക് വരുമ്പോൾ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുത് എന്ന് ജുബിൻ പറഞ്ഞതിലുള്ള വിരോധത്താലാണ് ഇവർ ജുബിനെ ഗുരുതരമായി പരിക്കേൽപ്പിച്ചത്.
അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ആളൂർ പോലീസ് സ്റ്റേഷൻ, ഇന്‍സ്പെക്ടര്‍, ബിനീഷ്.കെ.എം, സബ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ, ബാബു.ടി ആർ , സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, ആഷിക് എന്നിവരും ഉണ്ടായിരുന്നു.
