ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശക്കേസിൽ പി.സി ജോർജ് രണ്ടാഴ്ചത്തെ റിമാൻഡിൽ. പി.സി ജോർജിന്റെ ജാമ്യാപേക്ഷ തള്ളി ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി. ഇന്ന് വൈകിട്ട് ആറുമണിവരെ പി.സി ജോർജ് പോലീസ് കസ്റ്റഡിയിൽ. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പിസി ജോർജിനെ ചോദ്യം ചെയ്യുന്നു.
പി സി ജോർജിനെ കസ്റ്റഡയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയിരുന്നു. ഈ നീക്കം മറികടന്നായിരുന്നു പി സി ജോർജ് ഇന്ന് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയത്.
