NCT
KeralaNewsThrissur News

വലപ്പാട് ചന്തപ്പടിയിൽ കുംഭ വിത്ത് മേള ആരംഭിച്ചു.

വലപ്പാട് ചന്തപ്പടിയിൽ കുംഭ വിത്ത് മേള സി സി മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. പരമ്പരാഗത വിത്തിനങ്ങളുടെ പ്രദര്‍ശന കൈമാറ്റമേള, കാര്‍ഷിക മുല്യവര്‍ധിത ഉത്പ്പന്നങ്ങളുടെ വിപണനമേള, ഭക്ഷ്യമേള, വിത്ത് നടീല്‍ വസ്തുക്കള്‍, ജൈവവളം, കീടനാശിനികള്‍ എന്നിവയുടെ സ്റ്റാളുകള്‍ എന്നിവ മേളയുടെ ഭാഗമായുണ്ട്.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മല്ലിക ദേവന്‍, കല ടീച്ചര്‍, വസന്ത ദേവലാല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആര്‍. ജിത്ത് അംഗങ്ങളായ അജയ ഘോഷ്, കെ.കെ. പ്രഹര്‍ഷന്‍, കൃഷി ഓഫീസര്‍ ലക്ഷ്മി കെ. മോഹന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

വിഷുക്കണിക്ക് ശ്രീ ഗുരുവായൂരപ്പന് പൊന്നിൻ കിരീടം.

murali

പടിയൂരില്‍ കിണറ്റില്‍ വീണ പോത്ത്കുട്ടിയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്.

murali

ആമ്പല്ലൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

murali
error: Content is protected !!