NCT
KeralaNewsThrissur News

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിൽ ചൊവ്വാഴ്ച്ച ആചരണം ഫെബ്രുവരി 25 ന് ആരംഭിക്കുന്നു.

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ട് തിരുനാൾ മെയ്‌ 2, 3, 4 വെള്ളി, ശനി, ഞായർ തീയ്യതികളിൽ ആഘോഷിക്കും. തിരുനാളിന് മുന്നോടിയായിട്ടുള്ള ഒൻപത് ചൊവ്വാഴ്ച്ച ആചരണം ഫെബ്രുവരി 25 ന് ആരംഭിക്കുന്നു. ഇനി വരുന്ന 9 ചൊവ്വാഴ്ച്ചകളിൽ വൈകീട്ട് 5 മണിക്ക് തീർത്ഥകേന്ദ്രത്തിൽ ആഘോഷമായ പാട്ടു കുർബാന, ലദീഞ്ഞ്, നൊവേന എന്നീ തിരുകർമ്മങ്ങൾ ഉണ്ടായിരിക്കും.

ഇടവക വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂരിന്റെ അധ്യക്ഷതയിൽ ഫെബ്രുവരി 23 ന് നടന്ന പൊതുയോഗത്തിൽ എലുവത്തിങ്കൽ ആന്റൺ വർഗ്ഗീസ് ജനറൽ കൺവീനറായി തിരുനാൾ കമ്മിറ്റി രൂപീകരിച്ചു.

Related posts

ദേശീയ പണിമുടക്ക്: സ്തംഭിച്ച് തീരദേശ മേഖല.

murali

വലപ്പാട് ഗ്രാമപഞ്ചായത്തിന്റെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

murali

പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തിൽ ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി.

murali
error: Content is protected !!