NCT
KeralaNewsThrissur News

ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം അർപ്പിപ്പിച്ചുകൊണ്ട് തൃപ്രയാറിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

തൃപ്രയാർ : ഓണറേറിയം വർദ്ധനവും പെൻഷൻ ഉൾപ്പെടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തിരുവനന്തപുരത്ത് സമരമിരിക്കുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ടും ആശാ വർക്കർമാരോടുള്ള സർക്കാരിന്റെ അവഗണനക്കെതിരെ ആശാവർക്കർമാർക്ക് നീതി നൽകൂ എന്ന മുദ്രാവാക്യ മുയർത്തിക്കൊണ്ട് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് തൃപ്രയാറിൽ മെഴുകുതിരി കത്തിച്ചു കൊണ്ട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

പ്രതിഷേധ പരിപാടി ഡിസിസി ജനറൽ സെക്രട്ടറി സുനിൽ ലാലൂർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി എം സിദ്ദീഖ് അധ്യക്ഷത വഹിച്ചു, ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി വിനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ എൻ സിദ്ധ പ്രസാദ്,സിജി അജിത് കുമാർ, വി ഡി സന്ദീപ്, ടിവി ഷൈൻ, ജീജ ശിവൻ,സന്ധ്യസാജി,ബിന്ദു പ്രദീപ്, മുഹമ്മദാലി കണിയാർക്കോട്, ആശാവർക്കർ സുബില പ്രസാദ് എന്നിവർ സംസാരിച്ചു.

ആശാവർക്കർമാരായ നിഷ ഉണ്ണികൃഷ്ണൻ,സന്ധ്യ സുധാകരൻ, വിജയ കുമാരൻ, അമ്പിളി ഉണ്ണികൃഷ്ണൻ, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിമാരായ ജയ സത്യൻ, രഹന ബിനീഷ്‌, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റീന പത്മനാഭൻ, പത്മിനി തുടങ്ങി കോൺഗ്രസ്‌ യൂത്ത് കോൺഗ്രസ്‌ നേതാക്കൾ പ്രതിഷേധ ജ്വാലയിൽ പങ്കെടുത്തു,

Related posts

ദീപക്കിന്റെ കൊലപാതകം : അഞ്ച് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാർ.

murali

സ്വർണവിലയിൽ കനത്ത ഇടിവ്, കേരളത്തിൽ പവന് ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു.

murali

മോഷണക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു.

murali
error: Content is protected !!