NCT
KeralaNewsThrissur News

മദ്യലഹരിയിൽ പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ചു; സുഹൃത്ത് അറസ്റ്റിൽ.

തൃശൂർ : മദ്യലഹരിയിൽ പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ചു. പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്. അനിൽ പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകനാണ്. സംഭവത്തിൽ സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂർ റീജനൽ തിയറ്ററിനു മുമ്പിലാണ് സംഭവം. ഇരുവരും നാടകോൽസവം കാണാൻ വന്നവരായിരുന്നു. അതേസമയം, രാജു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related posts

ചുമര്‍ചിത്രകാരന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി കുറുപ്പ് നിര്യാതനായി.

murali

തളിക്കുളത്ത് റോഡ് പണിയുടെ മറവിൽ വയൽ നികത്തുന്നതായി ആരോപണം : ബിജെപി പ്രവർത്തകർ പ്രദേശത്ത് കൊടി നാട്ടി പ്രതിഷേധിച്ചു.

murali

ജില്ലയിലെ ആദ്യ പത്രിക പ്രതാപൻ സമർപ്പിച്ചു

murali
error: Content is protected !!