NCT
KeralaNewsThrissur News

കടൽമണൽ ഖനനാനുമതി : തീരദേശ ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി.

തൃപ്രയാർ : രാജ്യത്തിൻ്റെ തീരപ്രദേശത്തും, ആഴക്കടലിലും ഖനനം നടത്തിയാൽ പരിസ്ഥിതിയെയും, കടലിൻ്റെ ആവാസ വ്യവസ്ഥയെയും മാത്രമല്ല കടലിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ലക്ഷകണക്കിന് മത്സൃ തൊഴിലാളികളെയും ഗുരുതരമായി ബാധിക്കും തീരപ്രദേശം.

കോർപ്പറേറ്റ് ഭീമൻമാർക്ക് കൈമാറാനുള്ള ഗൂഢപദ്ധതിയാണ് ഇതിന് പിന്നിൽ ഈ നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നും ഈ വിഷയത്തിൽ ബിജെപി നേതാക്കൻമാർ അഭിപ്രായം പറയണമെന്നും സി പി ഐ സംസ്ഥാന
കൗൺ സിൽ അംഗം വിഎസ് സുനിൽകുമാർ അഭിപ്രായപ്പെട്ടു.

കടൽമണൽ ഖനനത്തിനെതിരെ ഫെബ്രുവരി 27ന് നടക്കുന്ന തീരദേശ ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി തൃപ്രയാറിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സി പി ഐ സംസ്ഥാന കൗൺസിൽ അംഗം. കെ പി സന്ദീപ് അധ്യക്ഷത വഹിച്ചു. ഷീന പറയങ്ങാട്ടിൽ, എം വി സുരേഷ്, സജ്ന പർവ്വീൺ, എം സ്വർണ്ണലത ടീച്ചർ എന്നിവർ പ്രസംഗിച്ചു സി പി ഐ നാട്ടിക മണ്ഡലം സെക്രട്ടറി സി ആർ മുരളീധരൻ സ്വാഗതവും അസി: സെക്രട്ടറി കെ എം കിഷോർ കുമാർ നന്ദിയും പറഞ്ഞു.

Related posts

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; ബാങ്ക് മാനേജരുടെ സമയോചിത ഇടപെടൽ, വയോധികന് നഷ്ടപ്പെടാനിരുന്നത് ₹11.37 ലക്ഷം.!

murali

ക്രിസ്തുമസ് പുതുവത്സരാഘോഷം : വിപുലമായ സുരക്ഷയൊരുക്കി തൃശൂർ റൂറൽ പൊലീസ്.

murali

വയനാടിനായി അഞ്ച് കോടി രൂപയുടെ സഹായം നൽകാൻ തൃശൂർ കോർപറേഷൻ.

murali
error: Content is protected !!