NCT
KeralaNewsThrissur News

കോൺഗ്രസ് മണലൂർ നിയോജകമണ്ഡലം കമ്മിറ്റി എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പാവറട്ടി : യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണലൂർ എംഎൽഎ മുരളി പെരുനെല്ലിയുടെ പുവത്തൂരിലെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മുൻ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ ഉൾപ്പടെ ഇരുപതോളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

തീരദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, പെരിങ്ങാട് പുഴയെ റിസർവ് വനമാക്കാനുള്ള നടപടി അവസാനിപ്പിക്കുക, റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ‘കോലുമാട് കുടിവെള്ള പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ്സ് മണലൂർ നിയോജക മണ്ഡ‌ലം കമ്മിറ്റി മണലൂർ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.

മുൻ ഡി.സി.സി പ്രസിഡൻ്റ് ജോസ് വള്ളൂർ ഉദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് മഹേഷ് കാർത്തികേയൻ അധ്യക്ഷനായി സംസ്ഥന കമ്മിറ്റി അംഗം ശോഭ സുനിൽ, ഡി.ഡി.സി സെകട്ടറി സിജു പാവറട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

പാലക്കൽ സെന്ററിൽ ’ട്രാഫിക് ഡ്യൂട്ടിക്കിടെ ഹോംഗാർഡിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസ്: രണ്ട് പേർ അറസ്റ്റിൽ.

murali

തൃപ്രയാർ ശ്രീരാമക്ഷേത്രം തന്ത്രി പദ്മനാഭൻ നമ്പൂതിരിപ്പാടിനെ ആദരിച്ചു.

murali

റേഷൻ സമരം; ചർച്ച പരാജയം: അനിശ്ചിതകാല പണിമുടക്കിൽ മാറ്റമില്ലെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി.

murali
error: Content is protected !!